ഫെയ്സ് വാഷ് വാങ്ങി കാശ് കളയേണ്ട; പോംവഴി അടുക്കളയിലുണ്ട്

ഓരോ തവണയും വ്യത്യസ്ത ഫെയ്സ് വാഷുകൾ വാങ്ങി പരീക്ഷിക്കേണ്ട

അടുക്കളയിൽ എപ്പോഴും ലഭ്യമായ ചെറുപയർ ഉപയോഗിച്ച് കെമിക്കൽ രഹിത ഫെയ്സ് വാഷ് തയ്യാറാക്കാം

ചെറുപയർ ഉണക്കിപ്പൊടിച്ചെടുത്ത് സൂക്ഷിക്കാം. ഉപയോഗിക്കേണ്ട സമയം ഇതിൽ നിന്നും ആവശ്യത്തിന് ഒരു ചെറിയ ബൗളിലെടുക്കാം

അതിലേയ്ക്ക് വെള്ളമോ റോസ്‌‌‌‌‌‌‌‌‌‌‌‌‌വാട്ടറോ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 3 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം

ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ചെറുപയറിനൊപ്പം തേൻ, കറ്റാർവാഴ ജെൽ എന്നിവ ചേർത്തും ഉപയോഗിക്കാവുന്നതാണ്

മികച്ച സ്ക്രബറായും ക്ലെൻസറായും ചെറുപയർ പ്രവർത്തിക്കും

ഇത് അതിവേഗം ചർമ്മ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയ അഴുക്കും എണ്ണ മയവും മൃതകോശങ്ങളും നീക്കം ചെയ്ത് ചർമ്മത്തിന്റെ സ്വാഭാവിക പ്രകൃതം വീണ്ടെടുക്കും

Photo Source: Freepik