ഫെയ്സ് ബ്ലീച്ച് വീട്ടിൽ ചെയ്യാം, നാരങ്ങയും തേനും എടുക്കൂ
അടുക്കളയിലുള്ള ചില ചേരുവകൾ ഉപയോഗിച്ച് ബ്ലീച്ച് വീട്ടിൽ ചെയ്യാവുന്നതാണ്
നാരങ്ങ, തേൻ എന്നിവ കൈയ്യിലുണ്ടെങ്കിൽ ചർമ്മത്തിന് ഇൻസ്റ്റന്റ് ഗ്ലോ ലഭിക്കുന്ന ബ്ലീച്ച് സ്വയം തയ്യാറാക്കാം
ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് നീരെടുക്കും. അതിൽ നിന്നും ഒരു ടേബിൾസ്പൂൺ ഒരു ബൗളിലേയ്ക്കു മാറ്റാം
ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം
ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
നാരങ്ങയുടെ നീര് നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നത് ഒഴിവാക്കാം. തേൻ, മുൾട്ടാണി മിട്ടി, തൈര് എന്നിവയോടൊപ്പം ഉപയോഗിക്കാം
നാരങ്ങ നീരടങ്ങിയ ഉത്പന്നങ്ങൾ ഉപയോഗിച്ചതിനു ശേഷം നേരിട്ട് വെയിൽ ഏൽക്കാതെ ശ്രദ്ധിക്കുക
Photo Source: Freepik