ബ്ലീച്ച് ചെയ്യേണ്ട, മുഖം തിളങ്ങാൻ കടലമാവ് പുരട്ടൂ
രണ്ട് ചെറിയ സ്പൂൺ കടലമാവിലേയ്ക്ക് ഒരു സ്പൂൺ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം
ഇതിലേയ്ക്ക് വിറ്റാമിൻ ഈ ക്യാപ്സൂൾ പൊട്ടിച്ചൊഴിക്കാം
ശേഷം ക്ലെൻസ് ചെയ്ത മുഖത്ത് വിരലുകളോ ബ്രെഷോ ഉപയോഗിച്ച് പുരട്ടാം
20 മിനിറ്റിനു ശേഷം മൃദുവായി മസാജ് ചെയ്യാം. ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാം
അമിതമായി വരണ്ട ചർമ്മുള്ളവർ കടലമാവ് സ്ഥിരമായി ഉപയോഗിക്കുമ്പോൾ വളരെ കുറച്ച് അളവെടുക്കാൻ ശ്രദ്ധിക്കുക
അതിലേയ്ക്ക് തേൻ ചേർക്കുന്നത് ചർമ്മത്തിൽ ഹൈഡ്രേഷൻ നിലനിർത്താൻ സഹായിക്കും
കടലമാവിൽ തക്കാളി നീര്, ഒലിവ് എണ്ണ, തൈര് എന്നിവയൊക്കെ ചേർത്തുപയോഗിക്കാവുന്നതാണ്
Photo Source: Freepik