കണ്ണിനടിയിലെ കറുപ്പ് മാറ്റാം, രാത്രിയിൽ ഈ ക്രീം പുരട്ടൂ

ഉറക്ക കുറവ് മുതൽ അമിതമായ സമ്മർദ്ദം വരെ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറത്തിന് കാരണമാകും

ഐസ്ക്യൂബ് ഉപയോഗിച്ച് കണ്ണിനടിയിൽ സ്ഥിരമായി മസാജ് ചെയ്യുന്നത് ഡാർക്ക് സർക്കിൾസിന് പരിഹാരമാണ്

പുതിനയില അരച്ചെടുക്കാം. അതിന്റെ നീര് കണ്ണിനടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം

വെള്ളരി അരച്ചെടുത്ത് അതിൽ ഒരു പഞ്ഞി മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. 10 മുതൽ 20 മിനിറ്റ് വരെ ഇങ്ങനെ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

കാപ്പിപ്പൊടിയിലേയ്ക്ക് വെളിച്ചെണ്ണ ചേർത്ത് മിശ്രിതമാക്കാം. ഇത് കണ്ണിനടിയിൽ പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം

തക്കാളി നീരിൽ പഞ്ഞിമുക്കി കണ്ണിനു മുകളിൽ വച്ച് അൽപ സമയം വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

തക്കാളി നീരിലേയ്ക്ക് ഒരു വിറ്റാമിൻ​ ഇ ക്യാപ്സൂൾ കൂടി ചേർത്ത് പുരട്ടുന്നത് കൂടുതൽ ഗുണകരമാകും