കണ്ണിന് താഴെ ഇത് പുരട്ടൂ; കറുപ്പും ചുളിവുകളും ഓടി ഒളിക്കും
സൗന്ദര്യ സംരക്ഷണത്തിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് താഴെയുള്ള കറുപ്പ് നിറം
വീട്ടിലെ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് കണ്ണിനടിയിലെ കറുപ്പ് നിറവും ചുളിവുകളും മാറ്റാം
വെള്ളരി കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കാം. അത് കുറച്ചു സമയം ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കാം. ഇത് 10 മുതൽ 15 മിനിറ്റിനു വരെ കണ്ണിനു മുകളിൽ വയ്ക്കാം
കിടക്കുന്നതിനു മുമ്പ് കറ്റാർവാഴ ജെൽ കണ്ണിനു ചുറ്റും പുരട്ടാം. രാവിലെ ഉണർന്ന ഉടൻ തണുത്ത വെള്ളത്തിൽ കഴുകി കളയാം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കട്ടി കുറച്ച് അരിയാം. ഇത് കണ്ണിനു മുകളിൽ വയ്ക്കാം. അല്ലെങ്കിൽ ഉരുളക്കിഴങ്ങ് അരച്ചെടുത്ത് അതിൻ്റെ നീരിൽ പഞ്ഞി മുക്കി 10 മിനിറ്റ് കണ്ണിനു മുകളിൽ വയ്ക്കാം
ചെറിയ ബൗളിൽ പാൽ ഫ്രിഡ്ജിൽ വയ്ക്കാം. അതിൽ പഞ്ഞി മുക്കി കണ്ണിനു മുകളിൽ വയ്ക്കാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
മുട്ടയുടെ വെള്ള പ്രത്യേകം എടുക്കാം. അത് നന്നായി ഉടച്ചെടുക്കാം. ഈ മിശ്രിതം കണ്ണിനു ചുറ്റും പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം