ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറികൾക്കും ബ്ലാക്ക് റൈസ്, റെഡ് കാബേജ് തുടങ്ങിയ നിറത്തിലുള്ളവയ്ക്കും ആന്തോസയാനിനുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങളിൽ നിന്നാണ് നിറം ലഭിക്കുന്നത്. ഈ സംയുക്തങ്ങൾ ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു,. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു
ഇവയിൽ അല്ലിയം സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു
കാരറ്റ്, മത്തങ്ങ, ചീര തുടങ്ങിയ കടും നിറമുള്ള പച്ചക്കറികളിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടുതൽ ബീറ്റാ കരോട്ടിൻ കഴിക്കുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ പച്ചക്കറികൾ ഇൻസുലിൻ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ഓക്സിഡേറ്റീവ് സമ്മർദത്തിനെതിരെയും പോരാടുന്നു
ഗ്രീൻ ടീയിൽ കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കുകയും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്ന സംയുക്തങ്ങളായ കാറ്റെച്ചിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ കഴിക്കുന്ന കൊക്കോയും ഡാർക്ക് ചോക്ലേറ്റും സമാനമായ ഗുണങ്ങൾ നൽകും
സിങ്ക്, മാംഗനീസ് എന്നിവ ശരീരത്തിന് സ്വാഭാവിക കവചങ്ങൾ പോലെ പ്രവർത്തിക്കുന്ന ധാതുക്കളാണ്. സിങ്ക് ഇൻസുലിൻ ഉത്പാദിപ്പിക്കാനും പുറത്തുവിടാനും സഹായിക്കുന്നു, അതേസമയം മാംഗനീസ് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന പാൻക്രിയാറ്റിക് കോശങ്ങളെ സംരക്ഷിക്കുന്നു. ബദാം, കശുവണ്ടി, പംപ്കിൻ സീഡ്സ്, ചീര തുടങ്ങിയ ഭക്ഷണങ്ങളിൽ ഈ ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നവർക്ക് ദിവസവും ഒരു ചെറിയ പിടി നട്സ് അല്ലെങ്കിൽ സീഡ്സ് കഴിക്കുന്നത് ഒരു മികച്ച ലഘുഭക്ഷണ തിരഞ്ഞെടുപ്പായിരിക്കും
രണ്ടാഴ്ചത്തേക്ക് ഉച്ചയ്ക്ക് ശേഷം പഞ്ചസാര ഒഴിവാക്കൂ, ഇതെല്ലാം സംഭവിക്കും?