കണ്ണുകളുടെ ആരോഗ്യത്തിന് ഈ പോഷകങ്ങൾ ഭക്ഷണത്തിൽ ഉണ്ടെന്ന് ഉറപ്പാക്കൂ

ബീറ്റാകരോട്ടിൻ

കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിലെ റെറ്റിനയുടെയും മറ്റ് പല ഭാഗങ്ങളുടെയും സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. ബീറ്റാ കരോട്ടിൻ്റെ ആൻ്റി ഓക്‌സിഡൻ്റ് സവിശേഷതകൾ തിമിരത്തിൽ നിന്നും കണ്ണുകളെ സംരക്ഷിച്ചേക്കും

ല്യൂട്ടിൻ, സിയാക്സാന്തിൻ

റെറ്റിനയിൽ കാണുന്ന രണ്ട് പ്രധാനപ്പെട്ട ആൻ്റി ഓക്സിഡൻ്റുകളാണ് ഇവ. കണ്ണിന് ഹാനികരമായ പ്രകാശ തരംഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് ഇവ ഒരു പ്രകൃതിദത്ത സൺഗ്ലാസായി പ്രവർത്തിക്കുന്നു. പാലക്ക് ചീര പോലെയുള്ള ഇല വർഗങ്ങളിൽ ആൻ്റി ഓക്സിഡൻ്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു

ഒമേഗ 3 ഫാറ്റി ആസിഡ്

കണ്ണിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. റെറ്റിനയിലെ കോശങ്ങളുടെ ഘടനയിൽ പ്രധാന പങ്ക് വഹിക്കുന്നതു കൂടാതെ കണ്ണിനുണ്ടാകുന്ന വരൾച്ച തടയുന്നതിനും സഹായിക്കും. സാൽമൺ, ട്യൂണ, മത്തി എന്നിങ്ങനെ ധാരാളം കൊഴുപ്പുകൾ അടങ്ങിയ മത്സ്യങ്ങൾ ഒമേഗ 3 ഫാറ്റി ആസിഡൻ്റെ മികച്ച ഉറവിടമാണ്

വിറ്റാമിൻ ഇ

കണ്ണിലെ കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷിക്കുന്ന ആൻ്റി ഓക്സിഡൻ്റാണ് വിറ്റാമിൻ ഇ. ബദാം, സൂര്യകാന്തി വിത്തുകൾ, നിലക്കടല, സോയാബീൻ, ശതാവരി എന്നിവ വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ്

വിറ്റാമിൻ സി

വിറ്റാമിൻ സി അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഉണ്ടാകാവുന്ന കേടുപാടുകളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നു. പ്രായത്തിനനുസരിച്ച് വിറ്റാമിൻ സിയുടെ സാന്ദ്രത കുറഞ്ഞു വരാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണക്രമത്തിലൂടെ ഇത് ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും

സമ്മർദ്ദം, ചുരുക്കം, കാഴ്ച് കുറവ്, എന്നിവയിൽ നിന്നൊക്കെ കണ്ണുകളെ സംരക്ഷിക്കുന്നതിൽ പോഷകാഹാരം നിർണായക പങ്ക് വഹിക്കുന്നു

പോഷക സമൃദ്ധമായ ആഹാരം ശീലമാക്കുക എന്നത് കണ്ണിൻ്റെ മാത്രമല്ല മൊത്തത്തിലുള്ള ക്ഷേമത്തിനും സഹായകരമാണ്. വ്യക്തിഗതമായ ആരോഗ്യം അനുസരിച്ച് അവ തിരഞ്ഞെടുക്കുക

ചിത്രങ്ങൾ: ഫ്രീപിക്