scorecardresearch

T20 World Cup: സെമി നടന്നില്ലെങ്കിൽ ആര് ഫൈനലിൽ എത്തും? ടി20 ലോകകപ്പിലെ നിർണായക നിയമങ്ങൾ

T20 World Cup 2026 Semi Final: ഇന്ത്യ അഞ്ച് തവണയാണ് സെമി കളിച്ചത്. മൂന്ന് തവണ ജയിച്ചപ്പോൾ രണ്ട് വട്ടം തോറ്റു. വെസ്റ്റ് ഇൻഡീസ് സെമി കളിച്ചത് നാല് തവണ.

T20 World Cup 2026 Semi Final: ഇന്ത്യ അഞ്ച് തവണയാണ് സെമി കളിച്ചത്. മൂന്ന് തവണ ജയിച്ചപ്പോൾ രണ്ട് വട്ടം തോറ്റു. വെസ്റ്റ് ഇൻഡീസ് സെമി കളിച്ചത് നാല് തവണ.

author-image
Sports Desk
New Update
Sanju Samson Ishan Kishan Abhishek T20

T20 World Cup 2026: ടി20 ലോകകപ്പിലെ ഏറ്റവും മികച്ച നാല് ടീമുകളുടെ ചിത്രം ഇന്ത്യ വെസ്റ്റ് ഇൻഡീശ് മത്സര ഫലം വരുന്നതോടെ വ്യക്തമാവും. ഈ നാല് ടീമിൽ ആരാവും മാർച്ച് 8ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് ആ അഭിമാന കിരീടം ഉയർത്തുക? ക്രിക്കറ്റ് പ്രേമികൾക്ക് മനസിൽ കൊണ്ടുനടക്കാൻ ഇഷ്ടമുള്ള ആകാംക്ഷയാണ് അത്. എന്നാൽ സെമി ഉപേക്ഷിക്കേണ്ടി വന്നാൽ എങ്ങനെയാവും ഫൈനലിസ്റ്റുകളെ കണ്ടെത്തുക? സെമി ഫൈനൽ വേദികളും അറിയണ്ടേ? 

Advertisment

സൂപ്പർ എട്ടിലെ ഗ്രൂപ്പ് 1 ലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ സെമിഫൈനൽ പോരാട്ടം ഈഡൻ ഗാർഡൻസിൽ വെച്ച് നടക്കും. എന്നാൽ, വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടേണ്ടത് ആരാണെന്നതിൽ ഇന്ന് തീരുമാനമാകും. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മത്സര ഫലമാണ് ഇവിടെ നിർണായകമാവുന്നത്. 

Also Read: IND vs WI: സഞ്ജു പുറത്തോ? ജയിച്ചില്ലെങ്കിൽ ഇന്ത്യ പുറത്ത്! വിൻഡീസിനെതിരെ ഇന്ന് ഭാഗ്യപരീക്ഷണം

Advertisment

മാർച്ച് നാലിന് ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ സെമി ഫൈനൽ. രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഇന്ത്യക്ക് എത്താനാവും എന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. മാർച്ച് അഞ്ചിനാണ് രണ്ടാം സെമി ഫൈനൽ. 

സെമി പോരിലേക്ക് മത്സരിക്കുന്ന അഞ്ച് ടീമുകളുടെ ടി20 സെമി ഫൈനലിലെ റെക്കോർഡ് ഇങ്ങനെ,

ദക്ഷിണാഫ്രിക്ക മൂന്ന് വട്ടം ടി20 ലോകകപ്പ് സെമി കളിച്ചു. ഒരു ജയം നേടിയപ്പോൾ രണ്ട് വട്ടം തോറ്റു. ഇംഗ്ലണ്ട് അഞ്ച് വട്ടമാണ് ടി20 ലോകകപ്പ് സെമി കളിച്ചത്. മൂന്ന് വട്ടം ജയിച്ചപ്പോൾ രണ്ട് കളിയിൽ തോറ്റു. 

Also Read: ISL: കാത്തിരുന്ന് കാത്തിരുന്ന് ഒരു ഗോൾ അടിച്ചു! പക്ഷേ ജയമില്ല; ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി

ന്യൂസിലൻഡ് ടി20 ലോകകപ്പ് സെമിയിൽ നാല് വട്ടം വന്നപ്പോൾ മൂന്ന് വട്ടവും തോറ്റു. ജയം ഒരു തവണ മാത്രം. ഇന്ത്യ അഞ്ച് തവണയാണ് സെമി കളിച്ചത്. മൂന്ന് തവണ ജയിച്ചപ്പോൾ രണ്ട് വട്ടം തോറ്റു. വെസ്റ്റ് ഇൻഡീസ് സെമി കളിച്ചത് നാല് തവണ. രണ്ട് ജയവും രണ്ട് തോൽവിയുമാണ് വിൻഡിസിന്റെ അക്കൗണ്ടിലുള്ളത്. 

സെമി ഫൈനൽ വിന്നിങ് ശരാശരിയിൽ ഇംഗ്ലണ്ടും ഇന്ത്യയുമാണ് മുൻപിൽ 60 ശതമാനമാണ് ഇരുവരുടേയും വിജയ ശതമാനം. വിൻഡീസിന്റേത് 50 ശതമാനവും. 

ടി20 ലോകകപ്പ് സെമി ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ഡേ ഉണ്ടോ? 

സെമിഫൈനലുകൾക്കും ഫൈനലിനും റിസർവ് ദിനങ്ങൾ  നിശ്ചയിച്ചിട്ടുണ്ട്. കാലാവസ്ഥാ വില്ലനായാൽ മത്സരം പൂർത്തിയാക്കുന്നതിനായി ഓരോ സെമിഫൈനലിനും നിശ്ചിത മത്സര ദിവസം 90 മിനിറ്റ് അധികമായി ലഭിക്കും. റിസർവ് ദിനത്തിൽ 120 മിനിറ്റും അനുവദിക്കും. ഫൈനൽ മത്സരത്തിന് നിശ്ചിത ദിവസവും റിസർവ് ദിനവും ഒരുപോലെ 120 മിനിറ്റ് വീതം അധിക സമയം ലഭ്യമായിരിക്കും.

Also Read: '14 പന്തിൽ 28, അല്ലെങ്കിൽ 30; സഞ്ജുവിന്റെ ജോലി കഴിഞ്ഞു; ഗാവസ്കർ ഉൾപ്പെടെയുള്ളവരെ തള്ളി അശ്വിൻ 

2026 ടി20 ലോകകപ്പ് സെമിഫൈനലുകൾ മത്സര ഫലം ഇല്ലാതെ ഉപേക്ഷിക്കപ്പെട്ടാൽ ആര് ജയിക്കും?

സെമിഫൈനൽ മത്സരങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ സൂപ്പർ 8 ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ മുന്നിലെത്തിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കുകയും അവർ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്യും. എന്നാൽ ഫൈനൽ മത്സരം ഇത്തരത്തിൽ ഉപേക്ഷിക്കേണ്ടി വന്നാൽ, രണ്ട് ടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.

ടി20 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

ടി20 ലോകകപ്പ് സെമി ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. ടി20 ലോകകപ്പ് മത്സരം ലൈവായി സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം. 

Read More: ഇന്ന് ഇന്ത്യയുടെ രാജാക്കന്മാർ! ചരിത്രമെഴുതി ജമ്മുകശ്മീർ ; രഞ്ജി ട്രോഫി കിരീടം തൂക്കി!

T20 World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: