ഗോൾഡൻ മസ്റ്റഡ് കളർ കുർത്തയിൽ തിളങ്ങി നിഖില; ചിത്രങ്ങൾ
പേരില്ലൂർ പ്രീമിയം ലീഗിനു ശേഷം പുതിയ ചിത്രമായ 'ഗുരുവായൂരമ്പല നടയിൽ' റിലീസ് കാത്തിരിക്കുകയാണ് നിഖില വിമൽ.
ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി പി കുഞ്ഞികൃഷ്ണൻ എന്നിവരും അഭിനയിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നിഖില പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഗോൾഡൻ മസ്റ്റഡ് കളർ കുർത്തിയിൽ അതിസുന്ദരിയായ നിഖിലയെ ആണ് ചിത്രങ്ങളിൽ കാണാനാവുക
ജിബിൻ ആർട്ടിസ്റ്റ്, പ്ലാൻ ബി ആക്ഷൻസ് എന്നിവരാണ് ഈ ചിത്രങ്ങളുടെ അണിയറയിൽ
ഷിംജിയാണ് സ്റ്റൈലിംഗ്, ഫെമി ആന്റണി മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒരുപോലെ തിളങ്ങുന്ന നിഖില പലപ്പോഴും ഉറച്ച നിലപാടുകളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും പേരിൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിട്ടുള്ള വ്യക്തിയാണ്.
പേരില്ലൂർ പ്രീമിയം ലീഗിലാണ് പ്രേക്ഷകർ ഒടുവിൽ നിഖിലയെ കണ്ടത്.