മകൻ സഞ്ജയ് ദത്തിന്റെ കണ്ണിലൂടെ നർഗീസ് 

May 03, 2023

Entertainment Desk

അന്തരിച്ച നടി നർഗീസിന്റെ ചരമവാർഷികമാണ് ഇന്ന്. സുനിൽ ദത്ത്- നർഗീസ് ദമ്പതികൾക്ക് മൂന്നു മക്കളാണ് ഉള്ളത്. സഞ്ജയ് ദത്ത്, പ്രിയ ദത്ത്, നമ്രത ദത്ത്. 

സഞ്ജയ് ദത്ത് പലപ്പോഴും അമ്മയ്‌ക്കൊപ്പമുള്ള പഴയ ഫോട്ടോകൾ പങ്കുവെക്കാറുണ്ട്. 

അമ്മയോടുള്ള സഞ്ജയ് ദത്തിന്റെ അടുപ്പത്തിന്റെ ആഴം ഈ അടിക്കുറിപ്പുകൾ പറയും

"നിങ്ങളുടെ പുഞ്ചിരി എന്നെ ശക്തനാക്കി, നിങ്ങളുടെ വാക്കുകൾ എന്നെ നിലനിർത്തി, നിങ്ങളുടെ ആത്മാവ് എന്നെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നും ഉയർത്തിയെടുത്തു. എനിക്ക് ആവശ്യപ്പെടാൻ കഴിയുന്ന ഏറ്റവും മികച്ചത് നിങ്ങളായിരുന്നു." 

"നിങ്ങളെപ്പോലെ മറ്റാരുമില്ല"

"നിങ്ങളെ ഓർക്കാത്ത ഒരു നിമിഷം പോലും കടന്നുപോകുന്നില്ല, അമ്മേ, എന്റെ ജീവിതത്തിന്റെ അടിസ്ഥാനവും എന്റെ ആത്മാവിന്റെ ശക്തിയും നിങ്ങളായിരുന്നു." 

"എന്റെ ഭാര്യയ്ക്കും കുട്ടികൾക്കും നിങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും ഏൽക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇന്നും എല്ലാ ദിവസവും ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു!"