ഗൗരി ഖാന്റെ ആസ്തി എത്രയാണെന്ന് അറിയാമോ?

ഷാരൂഖ് ഖാൻ ഉൾപ്പെടെ നിരവധി താരങ്ങളുടെ ഭാര്യമാർ സിനിമാമേഖലയുമായി ബന്ധമില്ലാത്തവരാണ്

എന്നാൽ, പണ സമ്പാദനത്തിൽ   ഷാരൂഖിനെ വച്ചു നോക്കുമ്പോൾ ഒട്ടും പിന്നിലല്ല ഗൗരി 

ഒരു ബിസിനസ്സ് വുമൺ എന്ന രീതിയിൽ  ഗൗരി ഖാൻ ഏറെ പ്രശസ്തയാണ്

1991ലാണ് ഗൗരി ഖാനും ഷാരൂഖ് ഖാനും വിവാഹിതരായത്. 

2002-ൽ ഗൗരി ഖാൻ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ചു

ഷാരൂഖിന്റെ ബംഗ്ലാവായ  'മന്നത്തിന്റെ' ഇന്റീരിയർ ഡിസൈൻ ചെയ്തു കൊണ്ടാണ് ഗൗരി ഇന്റീരിയർ ഡിസൈനിലേക്ക്  കടക്കുന്നത് 

നിരവധി ബോളിവുഡ് താരങ്ങളുടെ വീടുകളും  മുകേഷ് അംബാനിയുടെ ആന്റിലിയയും ഡിസൈൻ ചെയ്തത് ഗൗരി ഖാനാണ്

പ്രൊഡക്ഷൻ ഹൗസും ഡിസൈൻ കമ്പനിയും കൂടാതെ ഗൗരി ഖാന്  ദുബായിൽ ബിസിനസ്സുമുണ്ട്. 

ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ആർക്കിടെക്റ്റുകളായ ടോണി ആശയും ഗൗരി ഖാനും ചേർന്നാണ് ദുബായിലെ ബിസിനസ്സ്  രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ലൈഫ്‌സ്റ്റൈൽ ഏഷ്യയുടെ കണക്കനുസരിച്ച്, ഗൗരി ഖാന് ഏതാണ്ട്  1600 കോടി രൂപയുടെ സമ്പത്തുണ്ടെന്ന് പറയപ്പെടുന്നു.

ബോളിവുഡിലെ ഏറ്റവും ധനികയായ താരപത്നിയാണ് ഗൗരി ഖാൻ