മുട്ട റോസ്റ്റ് കിടിലൻ രുചി കിട്ടും, ഈ മസാല കൂടി ചേർക്കൂ

ഒരു പാത്രം അടുപ്പിൽ വച്ച് ഒരു ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ മല്ലി, ഒരു ടീസ്പൂൺ പെരംജീരകം, ഒരു ടീസ്പൂൺ ചെറിയ ജീരകം, ചെറിയ കഷ്ണം കറുവാപ്പട്ട, 3 ഗ്രാമ്പൂ, അഞ്ച് വറ്റൽമുളക് എന്നിവ ഒപ്പം ചേർത്ത് വറുക്കാം

ഇവ നന്നായി വറുത്തെടുത്ത് ചൂടാറിയതിനു ശേഷം പൊടിച്ച് മാറ്റി വയ്ക്കാം

അഞ്ച് മുട്ട പുഴുങ്ങിയെടുക്കുക. തണുത്തതിനു ശേഷം തോട് കളഞ്ഞ് നീളത്തിൽ കഷ്ണങ്ങളാക്കി വയ്ക്കാം

ഒരു പാൻ അടുപ്പിലേക്ക് വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. നാല് പച്ചമുളക്,കറിവേപ്പില എന്നിവ ചേർത്ത് ഇളക്കാം

ചെറുതായി അരിഞ്ഞ പത്ത് ചുവന്നുള്ളി, ഇടത്തരം വലിപ്പമുള്ള ഒരു സവാളയും ചേർത്തു വഴറ്റാം. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് രണ്ട് ടീസ്പൂൺ ചേർത്തിളക്കി യോജിപ്പിക്കാം

കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, രണ്ട് ടീസ്പൂൺ ഉപ്പും ചേർക്കാം. കഷ്ണങ്ങളാക്കിയ മുട്ട ചേർത്തിളക്കുക

പൊടിച്ചെടുത്ത കുരുമുളക് മസാലയും, കറിവേപ്പില ചെറിയ കഷ്ണങ്ങളാക്കിയതും, അൽപം മല്ലിയിലയും ചേർത്തിളക്കി യോജിപ്പിച്ച് അടുപ്പിൽ നിന്ന് മാറ്റാം

Photo Source: Freepik