സ്വാദിഷ്ടമായ മുട്ട ചമ്മന്തി ചോറ്

ഒരു കപ്പ് തേങ്ങ ചിരകിയതിലേക്ക് ആറ് ചുവന്നുള്ളിയും, ചെറിയ കഷ്ണം ഇഞ്ചി, നാല് വറ്റൽമുളക്, നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളിയും, എട്ട് കാന്താരി മുളകും ചേർത്ത് അരയ്ക്കുക

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക

ഒരു സവാള ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റുക

അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്തിളക്കുക

വെന്തു വരുന്ന സവാളയിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച്, ഇളക്കി ഉടച്ചെടുക്കുക

അര ടീസ്പൂൺ കുരുമുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കുക

അരച്ചു വെച്ചിരിക്കുന്ന ചമ്മന്തിയും വേവിച്ച ചോറും ചേർത്തിളക്കി യോജിപ്പിച്ച് അടുപ്പിൽ നിന്ന് മാറ്റാം

ചിത്രങ്ങൾ: ഫ്രീപിക്