2 കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കാം. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി മുറിച്ചെടുക്കാം. കനം കുറച്ച് പരത്തി അൽപ്പം ബട്ടർ മുകളിൽ പുരട്ടുക
അതിനു മുകളിൽ ഗോതമ്പ് പൊടി വിതറുക. ശേഷം ഒരിക്കൽ കൂടി മടക്കാം. മടക്കിയ ഭാഗത്ത് അൽപ്പം വെണ്ണ കൂടി പുരട്ടി കോർണറുകൾ മടക്കി പ്ലാസ്റ്റിക് റാപ്പറിൽ പൊതിഞ്ഞ് ഒരു മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിച്ചോളൂ
ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തതിനു ശേഷം വീണ്ടും പരത്തി മടക്കിയെടുത്ത് അൽപ്പ സമയം കൂടി ഫ്രിഡ്ജിൽ വെയ്ക്കാം. ഇത് മൂന്ന് തവണ ആവർത്തിക്കുക. ചതുരാകൃതിയിൽ പരത്തി മുറിച്ചെടുക്കാം
ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് ഇടത്തരം വലിപ്പമുള്ള ഒരു സവാള കട്ടി കുറച്ച് അരിഞ്ഞതു ചേർത്ത് വഴറ്റുക
സവാളയുടെ നിറം മാറി വരുമ്പോൾ ഒരു തക്കാളി കഷ്ണങ്ങളാക്കിയത് ചേർക്കാം. അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം
ആവശ്യത്തിന് മുട്ട പുഴുങ്ങി വയ്ക്കുക. പരത്തി വച്ചിരിക്കുന്ന മാവിൻ്റെ മുകളിൽ ഒരു മുട്ടയുടെ പകുതി മുറിച്ചതും തയ്യാറാക്കിയ മസാലയിൽ നിന്ന് അൽപം വച്ച് മടക്കാം
അടികട്ടിയുള്ള ഒരു പാത്രത്തിൽ വറുക്കാനാവശ്യത്തിന് എണ്ണ എടുത്ത് ചൂടാക്കാം. ചൂടായ എണ്ണയിൽ പഫ്സ് വറുത്തെടുക്കാം. അല്ലെങ്കിൽ ഒരു കടായ എടുത്ത് അതിൽ ഉപ്പ് നിരത്ത് പ്രീ ഹീറ്റ് ചെയ്യാം. ശേഷം ഒരു പരന്ന പാത്രത്തിലേയ്ക്ക് പഫ്സ് വയ്ക്കാം