മുട്ടക്കറിക്ക് രുചി കൂടും, ഇതൊരു കപ്പ് ചേർക്കൂ
ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് അൽപം കുരുമുളകുപൊടി ചേർക്കാം
പുഴുങ്ങിയ മുട്ടകൾ രണ്ട് കഷ്ണങ്ങളാക്കി പാനിനു മുകളിൽ വച്ച് വേവിച്ചു മാറ്റാം
അതേ പാനിലേക്ക് കുറച്ചു കൂടി എണ്ണ ഒഴിച്ചു ചൂടാക്കാം. ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട തുടങ്ങിയവ ചേർത്തു വറുക്കാം
ചെറിയ കഷ്ണങ്ങളായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും, സവാളയും ചേർത്ത് വഴറ്റാം
സവാളയുടെ നിറം മാറി വരുമ്പോൾ രണ്ട് പച്ചമുളക്, അൽപ്പം മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക
തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് തിളപ്പിക്കാം. തിളച്ചു വരുമ്പോൾ കൊഴുപ്പോടു കൂടിയ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ഇളക്കി യോജിപ്പിക്കാം
ശേഷം അടുപ്പിൽ നിന്നും മാറ്റാം. ചൂടോടെ അപ്പത്തിനൊപ്പം കഴിച്ചു നോക്കൂ
Photo Source: Freepik