ഒരു സ്പൂൺ പാൽ ഇങ്ങനെ പുരട്ടൂ; കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറിക്കിട്ടും
ഒരു ചെറിയ ബൗളിൽ ഒരു ടേബിൾസ്പൂൺ പാലെടുക്കാം
അതിലേയ്ക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, അര ടേബിൾസ്പൂൺ തേൻ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം
വൃത്തിയായി മുഖം കഴുകിയതിനു ശേഷം തയ്യാറാക്കിയ മിശ്രിതം പുരട്ടാം
20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മികച്ച ഫലങ്ങൾക്കായി 3 തവണ ഉപയോഗിക്കാം
ചർമ്മം മൃദുവാക്കാനും ഈർപ്പം തടഞ്ഞു നിർത്തുവാനും പാൽ സഹായിക്കം
കാപ്പിപ്പൊടി നിറം മെച്ചപ്പെടുത്തുകയും രക്തചംക്രമണം വർധിപ്പിക്കുകയും ചെയ്യും. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കും
മഞ്ഞൾപ്പൊടി വീക്കം കുറയ്ക്കനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. ചർമ്മം വരണ്ടു പോകുന്നതു തടയാൻ തേൻ സഹായിക്കും
Photo Source: Freepik