രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം, ഭക്ഷണ രീതി മാറ്റി പിടിക്കൂ
സമീകൃതാഹാരം കഴിച്ചിട്ടും ചിലർക്ക് ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാറുണ്ട്
ഭക്ഷണം കഴിക്കുന്ന രീതി ശരിയല്ലാത്തതുകൊണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുളള ശരിയായ ഭക്ഷണരീതി അറിയാം
സാലഡ്, പച്ചക്കറികൾ അല്ലെങ്കിൽ ചെറുതായി വേവിച്ച ഇലക്കറികൾ എന്നിവ ഉപയോഗിച്ച് ഭക്ഷണം ആരംഭിക്കുക
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടുത്തതായി കഴിക്കുക. ഇതിൽ പരിപ്പ്, തൈര്, പനീർ, ടോഫു, മുട്ട, അല്ലെങ്കിൽ മെലിഞ്ഞ മാംസം എന്നിവ ഉൾപ്പെടുന്നു
നിങ്ങളുടെ ഭക്ഷണം ചോറ്, ചപ്പാത്തി അല്ലെങ്കിൽ മറ്റ് ധാന്യങ്ങൾ ഉപയോഗിച്ച് അവസാനിപ്പിക്കുക
ഈ രീതിയിൽ കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് തടയുന്നു
Photo Source: Freepik