ഷുഗർ കുറയ്ക്കാൻ കറിവേപ്പില; വെറുംവയറ്റിൽ ശീലമാക്കാം ഈ 'അഭുത മരുന്ന്'

നമ്മുടെ അടുക്കളയിലെ കറികൾക്ക് രുചിയും മണവും പകരാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും കറിവേപ്പിലയ്ക്ക് വലിയ സ്ഥാനമുണ്ട്

പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയവർക്കും കറിവേപ്പില ഒരുത്തമ ഔഷധമാണെന്ന വാദം പണ്ടുമുതലേ നിലനിൽക്കുന്നുണ്ട്

കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന നാരുകളും സസ്യ സംയുക്തങ്ങളും ഭക്ഷണത്തെ ഗ്ലൂക്കോസായി മാറ്റുന്ന പ്രക്രിയയെ സാവധാനത്തിലാക്കുന്നു

കറിവേപ്പില പച്ചയ്ക്ക് ചവച്ചു കഴിക്കുമ്പോൾ അതിലെ ആന്റി-ഓക്സിഡന്റുകൾ കൂടുതൽ സജീവമായി പ്രവർത്തിക്കുകയും ഇൻസുലിൻ ഉൽപാദനത്തെ സഹായിക്കുകയും ചെയ്യുന്നു

ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർധിക്കുന്നത് തടയാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: നാരുകൾ അടങ്ങിയതിനാൽ കാർബോഹൈഡ്രേറ്റ് ദഹിക്കുന്നത് സാവധാനത്തിലാക്കുകയും പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു

ഇൻസുലിൻ കാര്യക്ഷമത വർധിപ്പിക്കുന്നു: ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് മികച്ച രീതിയിൽ പ്രതികരിക്കാൻ കറിവേപ്പില സഹായിക്കുന്നു

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല.