അഴകുള്ള ചുരുണ്ട മുടി വേണോ? ഇതിലൊന്ന് ഉപയോഗിക്കുന്നത് ശീലമാക്കൂ

ചുരുണ്ട മുടി ശരിയായ പരിചരണം നൽകിയാൽ അവ ഏറെ ഭംഗിയോടെ നിലനിൽക്കും

തേങ്ങാപ്പാലും തേനും

തേങ്ങാപ്പാലിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നനഞ്ഞ മുടിയിലേയ്ക്ക് പുരട്ടാം. 60 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

പഴം അവക്കാഡോ

നന്നായി പഴുത്ത പഴത്തിലേയ്ക്ക് അവക്കാഡോ ഉടച്ചു ചേർത്തിളക്കി യോജിപ്പിക്കാം. ഏതാനും തുള്ളി ഒലിവ് എണ്ണ കൂടി ചേർക്കാം. അത് തലമുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം. മുടിയുടെ ഇലാസ്തികത വർധിപ്പിക്കുന്നതിന് ഈ ഹെയർ മാസ്ക് പ്രയോജനകരമാണ്

ഒലിവ് എണ്ണ മുട്ട മാസ്ക്

മുട്ടയിലേയ്ക്ക് ഒലിവ് എണ്ണ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഇത് മുടിയുടെ തിളക്കം വർധിപ്പിക്കാൻ സഹായിക്കും

തൈര് തേൻ മാസ്ക്

അഞ്ച് ടേബിൾസ്പൂൺ തൈരിലേയ്ക്ക് ഏതാനും തുള്ളി തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം. ഇത് മുടിക്കുണ്ടാകുന്ന കേടുപാടുകൾ തടയാൻ സഹായിക്കും

കറ്റാർവാഴ തൈര്

കറ്റാർവാഴ ജെല്ലിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നനഞ്ഞ മുടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയാം

പപ്പായ വെളിച്ചെണ്ണ

നന്നായി പഴുത്ത പപ്പായയിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് നനഞ്ഞ മുടിയിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഇത് മുടിയിഴകളുടെ ചുരുളിമയ്ക്ക് കൂടുതൽ​ അഴകേകും | ചിത്രം: ഫ്രീപിക്