എത്ര തണുപ്പാണെങ്കിലും പാലപ്പത്തിന്റെ മാവ് 'പൂവ്' പോലെ പൊങ്ങിവരും; ഇങ്ങനെ ചെയ്യൂ

അപ്പം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് അകമേ മൃദുവും അരികുകൾ ക്രിസ്പിയായിരിക്കുന്നതുമാണ്

എന്നാൽ വീട്ടിലുണ്ടാക്കുമ്പോൾ അപ്പം മൃദുവായി വരില്ല. അതിനുള്ള പ്രധാന കാരണം മാവ് ശരിയായ രീതിയിൽ പൊങ്ങിവരില്ല എന്നതാണ്

വളരെ എളുപ്പത്തിൽ എങ്ങനെ മൃദുവും രുചികരവുമായി അപ്പം ചുട്ടെടുക്കാം എന്നറിയാം

അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്കു മാറ്റി 5 മിനിറ്റു തുറന്നു വയ്ക്കുക. ശേഷം അടച്ചു വയ്ക്കുക

നല്ല തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ മാവ് പൊങ്ങാൻ ഒരു പാത്രത്തിൽ ഇളം ചൂട് വെള്ളത്തിൽ (കൈ കൊണ്ടു തൊടുന്ന പാകത്തിൽ ) മാവ് വച്ച പാത്രം ഇറക്കി അടച്ച് വയ്ക്കുക

ഒരു 8 മണിക്കൂർ എങ്കിലും വയ്ക്കുക. ചൂടുള്ള സമയത്താണെങ്കിൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ല. ശേഷം അപ്പം ചുട്ടെടുക്കാം

മാവ് പുളിച്ചില്ലെങ്കിൽ ഒരു നുള്ള് ബേക്കിംഗ് സോജ ചേർക്കാവുന്നതാണ്