എണ്ണ വേണ്ട, ചിക്കൻ റോസ്റ്റ് രുചികരമാക്കാൻ ഇങ്ങനെ പാകം ചെയ്യൂ

ചേരുവകൾ

ചിക്കൻ - 1 കിലോ, ചുവന്നുള്ളി- 250 ഗ്രാം , വറ്റൽമുളക്- 4 ടേബിൾ സ്പൂൺ, ഉപ്പ്- ആവശ്യത്തിന്, വിനാഗിരി- ആവശ്യത്തിന്, കറിവേപ്പില- ആവശ്യത്തിന്

ഒരു മൺചട്ടിയെടുത്ത് അടുപ്പിൽവച്ച് ചൂടാകുമ്പോൾ അതിലേക്ക് നാലു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പില ചേർക്കാം

ശേഷം ചുവന്നുള്ളി ചേർത്തു വഴറ്റാം. ചുവന്നുള്ളി നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ചതച്ചെടുത്ത വറ്റൽമുളക് കൂടി ചേർത്തു വഴറ്റി യോജിപ്പിക്കാം

ഈ മസാലക്കൂട്ട് നന്നായി വാടി കഴിയുമ്പോൾ ചിക്കൻ കഷ്ണങ്ങൾ ചേർത്ത്, അൽപം ഉപ്പുമിട്ട് വഴറ്റി നന്നായി യോജിപ്പിക്കാം

ഇതിലേക്ക് ഒട്ടും വെള്ളം ചേർക്കേണ്ടതില്ല. പകരം അടച്ചുവെച്ച് വേവിക്കാം

വെന്തുകഴിയുമ്പോൾ ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് നന്നായി ഇളക്കി അടുപ്പണയ്ക്കാം

ചൂടോടെ ഈ കറി വിളമ്പി കഴിക്കാം

ചിത്രങ്ങൾ: ഫ്രീപിക്