മസാലക്കൂട്ടുകൾ വേണ്ട, ചിക്കൻ ക്രിസ്പിയാക്കി വറുത്തെടുക്കാൻ ഈ വിദ്യ മതി
ചിക്കൻ കഴുകി വൃത്തിയാക്കിയെടുക്കാം
ഒരുപിടി ചുവന്നുള്ളിയോടൊപ്പം വെളുത്തുള്ളി, ഇഞ്ചി, ജീരകം, വറ്റൽമുളക്, കറിവേപ്പില, മല്ലിയില, എന്നിവ ചേർത്ത് അരച്ചെടുക്കാം
കഴുകി വൃത്തിയാക്കിയ ചിക്കൻ കഷ്ണങ്ങളിലേയ്ക്ക് ഇതു ചേർക്കാം
ഒപ്പം കാശ്മീരിമുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി ( എരിവ് അധികം വേണമെങ്കിൽ), എന്നിവ ചേർക്കാം
ഇതിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം. ഒപ്പം ഒരു നാരങ്ങ പിഴിഞ്ഞൊഴിച്ച് കോൺഫ്ലോർ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം
ഇതൊരു 30 മിനിറ്റ് അടച്ചു മാറ്റി വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് സൺഫ്ലവർ ഓയിൽ ഒഴിച്ചു ചൂടാക്കാം
എണ്ണ നന്നായി ചൂടായതിനു ശേഷംചിക്കൻ കഷ്ണങ്ങൾ ചേർത്തു നന്നായി വറുത്തെടുക്കാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ