ഉപ്പുമാവ് ഇഷ്ടമല്ലാത്തവരും കഴിക്കും, രുചിയിൽ വേറെ ലെവൽ; റവയ്ക്ക് പകരം 'ഇത്' ചേർക്കൂ

ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് സേമിയ, ഉപ്പ്, ഒരു ടീസ്പൂൺ നെയ്യ് എന്നിവ ചേർക്കുക. 2 ടീസ്പൂൺ നാരങ്ങാനീര് ചേർക്കുക

സേമിയ മൃദുവാകുന്നതുവരെ 5-6 മിനിറ്റ് വേവിക്കുക. നന്നായി അരിച്ചെടുക്കുക

ഒരു പാനിൽ എണ്ണയും നെയ്യും ഇടത്തരം തീയിൽ ചൂടാക്കുക. കടുക് പൊട്ടിച്ച് ഉഴുന്ന് പരിപ്പ്, നിലക്കടല, കശുവണ്ടി എന്നിവ വഴറ്റുക

ഗോൾഡ് നിറമാകുന്നതുവരെ വഴറ്റുക. ഉള്ളി, ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർക്കുക

കാരറ്റ്, ബീൻസ് അല്പം ഉപ്പ് എന്നിവ ചേർക്കുക. കുറഞ്ഞ തീയിൽ 2 - 3 മിനിറ്റ് വേവിക്കുക. ആവശ്യമെങ്കിൽ 1-2 ടീസ്പൂൺ വെള്ളം തളിക്കുക

വേവിച്ച സേമിയ ചേർത്ത് നന്നായി ഇളക്കുക. മൂടിവച്ച് 1-2 മിനിറ്റ് വേവിക്കാം

അവസാനം ചിരകിയ തേങ്ങ, 1 ടീസ്പൂൺ നെയ്യ്, അരിഞ്ഞ മല്ലിയില, 1-2 ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് മാറ്റുക

Photo Source: Freepik