മുടി കറുപ്പിക്കാൻ ഡൈ ചെയ്ത് ബുദ്ധിമുട്ടേണ്ട, അടുക്കളയിലെ ഈ കുഞ്ഞൻ വിത്ത് മതി

ആദ്യം കടുക് നല്ലതുപോലെ വറുക്കുക. പൊട്ടുന്നത് വരെ വറുക്കണം

ഇതിലേയ്ക്ക് കറിവേപ്പിലയും ഇട്ട് പൊടിയും വരെ വറുത്തെടുക്കണം

ഇത് പിന്നീട് പൊടിച്ചെടുക്കുക. ഈ പൊടി അരിച്ചെടുക്കണം

ആവശ്യത്തിനുള്ള പൊടി എടുത്ത് ഇതില്‍ പാകത്തിന് വെളിച്ചെണ്ണയൊഴിച്ച് പേസ്റ്റാക്കുക

ഇത് എണ്ണമയമില്ലാത്ത ഉണങ്ങിയ മുടിയില്‍ പുരട്ടുക

ഒന്ന് രണ്ടു മണിക്കൂര്‍ ശേഷം കഴുകാം

ഇത് ആഴ്ചയില്‍ രണ്ടു തവണ വീതം ഒരു മാസം അടുപ്പിച്ച് മുടിയില്‍ പുരട്ടാം

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik