ഡ്രൈ ഫ്രൂട്സ് കഴിക്കുമ്പോൾ ഇവ ഒഴിവാക്കൂ, ബ്ലഡ് ഷുഗർ നിയന്ത്രിക്കാം

ഈന്തപ്പഴം

ഇവയിൽ സ്വാഭാവികമായും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ 70 ശതമാനത്തിലധികം പഞ്ചസാര അടങ്ങിയിട്ടുണ്ട്

ഉണക്കിയ അത്തിപ്പഴം

അത്തിപ്പഴത്തിൽ 50-60 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് അനുയോജ്യമല്ല

ഉണങ്ങിയ ചെറി

പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട മറ്റൊരു ഡ്രൈ ഫ്രൂട്ട് ആണ് ഉണങ്ങിയ ചെറി. ഇവയിൽ ഒരു സെർവിംഗിൽ 35-40 ഗ്രാം പഞ്ചസാരയുണ്ട്, ചില ഇനങ്ങളിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, അവ സംസ്കരിക്കുന്ന സമയത്ത് ചേർക്കുന്നതാണ്. ഉണങ്ങിയ ചെറിക്കു പകരം ഫ്രഷ് ചെറികൾ കഴിക്കുക

ഉണക്കിയ മാങ്ങ

പ്രമേഹരോഗികൾ ഉണക്കിയ മാങ്ങ കഴിക്കുന്നതും ഒഴിവാക്കണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കുന്നതിനാൽ പ്രമേഹമുള്ള ഒരു വ്യക്തിക്ക് ഇവ കഴിക്കാൻ അനുയോജ്യമല്ല

ബനാന ചിപ്സ്

ഏത്തപ്പഴം എണ്ണയിൽ വറുക്കുമ്പോഴോ പഞ്ചസാര ചേർക്കുമ്പോഴോ കലോറിയുടെ അളവ് കൂടുന്നു. വാഴപ്പഴത്തിന് ഉയർന്ന ജിഐ ഉള്ളതിനാൽ പ്രമേഹരോഗികൾ ഒഴിവാക്കേണ്ടതോ അല്ലെങ്കിൽ മിതമായ അളവിൽ കഴിക്കേണ്ടതോ ആയ ഒരു പഴമാണ്. ഏത്തപ്പഴം കൊണ്ടുള്ള ചിപ്സ് പ്രമേഹ രോഗികൾ ഒഴിവാക്കേണ്ടതാണ്

പ്രമേഹം സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം

സാധാരണ പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഗ്രാം ഡ്രൈ ഫ്രൂട്ട്സിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവ വലിയ അളവിൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും

ചിത്രങ്ങൾ: ഫ്രീപിക്