നിരവധി ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞളിനൊപ്പം നാരങ്ങ നീര് ചേർക്കുമ്പോൾ കരളിൽ നിന്ന് അധിക കൊഴുപ്പ് പുറന്തള്ളുന്നതിന് സഹായിക്കുന്നു. മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, കരളിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറയ്ക്കാനും കരൾ കോശങ്ങളിലെ കേടുപാടുകൾ തടയാനും ഈ സംയുക്തം സഹായിക്കുന്നു. വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവയാൽ സമ്പന്നമായ നാരങ്ങ നീര്, കരളിന്റെ എൻസൈമാറ്റിക് പ്രവർത്തനം വർധിപ്പിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു
ഫാറ്റി ലിവർ രോഗത്തിനുള്ള മറ്റൊരു സൂപ്പർഫുഡാണ് പപ്പായ. ഇതിൽ ദഹനത്തെ സഹായിക്കുകയും കരളിന്റെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്ന പപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ഗ്ലാസ് പപ്പായ ജ്യൂസ് കുടിക്കാവുന്നതാണ്
ഒരു ഗ്ലാസ് കറ്റാർ വാഴ ജ്യൂസ് ഫാറ്റി ലിവർ രോഗം ഭേദമാക്കാൻ സഹായിക്കും. കരൾ കോശങ്ങളെ സംരക്ഷിക്കുന്ന പോളിസാക്രറൈഡുകളും ആന്റി ഓക്‌സിഡന്റുകളും കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്
കരളിൽ നിന്ന് അധിക കൊഴുപ്പ് പുറന്തള്ളാൻ സഹായിക്കുന്ന മറ്റൊരു ശക്തമായ പാനീയമാണ് നാരങ്ങ വെള്ളം. ഫാറ്റി ലിവർ രോഗമുള്ളവരാണെങ്കിൽ ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുക
ബീറ്റ്റൂട്ട് ജ്യൂസ് ഫാറ്റി ലിവർ രോഗത്തിനുള്ള ഉത്തമമായ പാനീയമാണ്. ബീറ്റ്റൂട്ടിൽ ബീറ്റൈൻ അടങ്ങിയിട്ടുണ്ട്. ഇത് കരൾ കോശങ്ങളെ സംരക്ഷിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണക്രമത്തിൽ ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് ഉൾപ്പെടുത്തുക
ഫാറ്റി ലിവർ രോഗം: കേരളം നേരിടുന്ന നിശബ്ദ മഹാമാരി