സുഖമായി ഉറങ്ങാൻ പാലിൽ ശർക്കര ചേർത്ത് കുടിക്കാം

ഉറങ്ങുന്നതിന് മുമ്പായി ഒരു കപ്പ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് പലരുടെയും ശീലമാണ്

പാലിൽ സാധാരണ മധുരത്തിനായി പഞ്ചസാരയാണ് പലരും ചേർക്കുന്നത്. എന്നാൽ, ഇതിനു പകരമായി ശർക്കര ചേർക്കാം

പാലും ശർക്കരയും ഒരുമിച്ച് ചേരുമ്പോൾ ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു പോഷകസമൃദ്ധമായ പാനീയമായി മാറുന്നുവെന്ന് പലർക്കും അറിയില്ല

ഉറങ്ങുന്നതിനു മുൻപായി പാലിൽ ശർക്കര ചേർത്ത് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം

രാത്രിയിൽ ഉറക്കം വരാതെ ബുദ്ധിമുട്ടുന്നവർക്ക് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ശർക്കര ചേർത്തു കുടിക്കുന്നത് ഗുണം ചെയ്യും

പാലിലെ ട്രിപ്റ്റോഫാൻ ഉള്ളടക്കം സെറോടോണിന്റെ അളവ് വർധിപ്പിക്കുകയും വിശ്രമവും ഉറക്കവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

ഉറങ്ങാൻ പോകുന്നതിനു മുമ്പ് ശർക്കര ചേർത്ത പാൽ കുടിക്കുന്നത് ഞരമ്പുകളെ ശാന്തമാക്കുകയും രാത്രിയിൽ ശാന്തമായ ഉറക്കം നൽകുകയും ചെയ്യുന്നു

Photo Source: Freepik