അരി അരയ്ക്കാതെ ദോശ ചുടാം; അരിപ്പൊടിയിൽ ഈ ഐറ്റം ചേർക്കൂ

മാവ് അരച്ച് അത് പുളിപ്പിച്ചെടുത്ത് ദോശ തയ്യാറാക്കാൻ ഇനി മിനക്കെടേണ്ട. ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

പഴുത്ത നേന്ത്രപ്പഴം മൂന്നെണ്ണം പുഴുങ്ങിയെടുക്കാം. ശേഷം അത് തണുക്കാൻ മാറ്റി വയ്ക്കാം

പഴം തണുത്തു കഴിഞ്ഞ് അതിന്റെ തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കാം

ഇതിലേയ്ക്ക് ഒരു കപ്പ് ഗോതമ്പ് പൊടി, കാൽ കപ്പ് അരിപ്പൊടി, കാൽ കപ്പ് ശർക്കര ലായനി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം

ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം

ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം നെയ്യ് പുരട്ടി ചൂടാക്കാം

ആവശ്യത്തിന് മാവെടുത്ത് പാനിലേക്ക് ഒഴിച്ച് ദോശ ചുട്ടെടുക്കാം

Photo Source: Freepik