പാദങ്ങൾ സുന്ദരമാക്കാൻ പാർലറിൽ പോകേണ്ട; രാത്രിയിൽ ഇത് പുരട്ടൂ

പാദങ്ങൾക്കുണ്ടാകുന്ന വരൾച്ച, വിണ്ടുകീറൽ, മറ്റ് അസ്വസ്ഥതകൾ എന്നിവയ്ക്ക് പരിഹാരം കാണാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഒന്നാണ് വെളിച്ചെണ്ണ

രാത്രി ഉറങ്ങുന്നതിന് മുമ്പ് വെളിച്ചെണ്ണ ചെറുതായി ചൂടാക്കി പാദങ്ങളിൽ മസ്സാജ് ചെയ്യുക

രക്തയോട്ടം വർധിപ്പിക്കാനും, ക്ഷീണം കുറയ്ക്കാനും, സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കുന്നു

പ്രകൃതി ദത്തമായ മോയ്സ്ച്യുറൈസറാണ് വെളിച്ചെണ്ണ. വരണ്ടതും വിണ്ടു കീറുന്നതുമായ ചർമ്മത്തിന് ഇത് ഏറെ ഫലപ്രദമാണ്

കാൽപാദം കഴുകി തുടച്ചതിനു ശേഷം അൽപ്പം വെളിച്ചെണ്ണ പുരട്ടാം

രാത്രി കിടക്കുന്നതിന് മുമ്പ് ഇത് ഉപയോഗിക്കുന്നതാണ് ഗുണകരം

വെളിച്ചെണ്ണയിലേയ്ക്ക് കുറച്ച് കാപ്പിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് പാദങ്ങളിൽ പുരട്ടി 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik