പാർലറിൽ പോകേണ്ട; ഫേഷ്യൽ വീട്ടിൽ ചെയ്യാം

ഫേഷ്യൽ ചെയ്യാൻ ബ്യൂട്ടിപാർലറുകളെ ആശ്രയിക്കേണ്ട കാര്യമില്ല, വീട്ടിൽ തന്നെ ചെയ്യാം

കറ്റാർവാഴ അല്ലെങ്കിൽ റോസ് വാട്ടർ ഉപയോഗിച്ച് മുഖം മൃദുവായി മസാജ് ചെയ്ത് തണുത്ത വെള്ളത്തിൽ കഴുകി കളയാം

കാപ്പിപ്പൊടി, തേനും പഞ്ചസാരയും, ഓട്സ് പൊടിച്ചത്, പ്രകൃതി ദത്ത സ്ക്രബറുകളാണ്. ഇതിൽ ഉചിതമായത് ചർമ്മത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ചർമ്മ സുഷിരങ്ങളിലെ തടസ്സം നീക്കം ചെയ്യുന്നതിന് ആവി പിടിക്കുക

ചർമ്മ പ്രകൃതത്തിനനുസരിച്ചുള്ള ഫെയ്സ്പാക്ക് ഉപയോഗിക്കാം

കാപ്പിപ്പൊടിൽ അൽപം തൈര് ചേർത്തിളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം

കറ്റാർവാഴ ജെൽ ചർമ്മത്തിൽ പുരട്ടാം. ഇത് ഈർപ്പം തടഞ്ഞു നിർത്തുന്നതിന് സഹായിക്കും

Photo Source: Freepik