വെളുത്ത മുടി കണ്ട് പേടിക്കണ്ട, പിഴുതെടുക്കുന്നതിന് പകരം ഇത് പരീക്ഷിക്കൂ

ആദ്യം ഒരു ചീനച്ചട്ടിയിൽ കരിഞ്ചീരകം ഇട്ട് നല്ലതുപോലെ വറുത്തെടുക്കാം. കരിഞ്ചീരകം കരിഞ്ഞ നിറമാകുന്നത് വരെ വറുക്കണം

വറുത്ത കരിഞ്ചീരകം തണുത്ത ശേഷം മിക്സിയിൽ ഇട്ട് നല്ല നൈസ് ആയി പൊടിച്ചെടുക്കാം

ഈ പൊടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ കടുകെണ്ണയോ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അല്പം നെല്ലിക്ക പൊടി കൂടി ചേർക്കുക

ഈ മിശ്രിതം ഒരു ഇരുമ്പ് ചട്ടിയിൽ ഒരു രാത്രി മുഴുവൻ സൂക്ഷിക്കുന്നത് മുടിക്ക് കൂടുതൽ കറുപ്പ് നിറം നൽകാൻ സഹായിക്കും

തയ്യാറാക്കിയ ഈ നാച്ചുറൽ ഡൈ മുടിയുടെ വേരുകൾ മുതൽ അറ്റം വരെ നന്നായി തേച്ചുപിടിപ്പിക്കുക

ഏകദേശം 1 മുതൽ 2 മണിക്കൂർ വരെ ഇത് തലയിൽ വെക്കാം. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂവോ അല്ലെങ്കിൽ വെറും വെള്ളമോ ഉപയോഗിച്ച് കഴുകിക്കളയാം

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുന്നത് മുടിയുടെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ സഹായിക്കും

Image Source: Freepik