അഹാനയ്ക്കു മുൻപേ വിവാഹിതയാകാനൊരുങ്ങി ദിയ കൃഷ്ണ, വരൻ അശ്വിൻ
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ
സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്
ഏതാനും മാസങ്ങൾക്കുള്ളിൽ താൻ വിവാഹിതയാവുമെന്ന് ദിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു
തിരുവനന്തപുരം സ്വദേശിയായ അശ്വിൻ ആണ് വരൻ. ടെക് മേഖലയിൽ ജോലി ചെയ്യുന്നു
ഇപ്പോഴിതാ അശ്വിന്റെ കുടുംബം വിവാഹം ഉറപ്പിക്കാൻ വീട്ടിലെത്തിയതിന്റെ ചിത്രം ദിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. പരസ്യമായ പ്രണയപ്രഖ്യാപനത്തിന്റെ പേരിൽ ദിയ സൈബർ ആക്രമണങ്ങൾക്ക് ഇരയായിരുന്നു
ചേച്ചിയായ അഹാനയ്ക്കു മുൻപെ തന്റെ വിവാഹമുണ്ടാവുമെന്ന് ദിയ മുൻപു തന്നെ പറഞ്ഞിരുന്നു