പായ്ക്കറ്റ് ഡൈ വാങ്ങേണ്ട, നരച്ച മുടി മറയ്ക്കാൻ ഇതിലൊന്ന് ഉപയോഗിക്കൂ

നരച്ച മുടി കറുപ്പിക്കാൻ ഡൈ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിനു പകരം ഈ ചേരുവകൾ ഉപയോഗിക്കൂ

നെല്ലിക്ക പൊടി കലർത്തി മുടിയിൽ പുരട്ടാവുന്നതാണ്. അതല്ലെങ്കിൽ നെല്ലിക്ക വെള്ളത്തിൽ ചേർത്ത് തിളപ്പിക്കാം

കുരു കളഞ്ഞ് ഉടച്ചെടുക്കുക. തലമുടിയിൽ പുരട്ടി അൽപ സമയത്തിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ചെയ്യുക

മൈലാഞ്ചി നന്നായി അരച്ച് തലയിൽ പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകി കളയാം

മൈലാഞ്ചിയുടെ ഇല ഇല്ലെങ്കിൽ ഹെന്ന പൗഡറും ഉപയോഗിക്കാവുന്നതാണ്

ഇതിലേക്ക് എള്ളെണ്ണയും കറിവേപ്പിലയുടെ നീരും ചേർത്ത് ഉപയോഗിക്കാം

ചെമ്പരത്തി ഇതളുകൾ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം അരിച്ചെടുത്ത് എണ്ണയ്ക്കൊപ്പം ചേർത്ത് രാവിലെ കുളിക്കുന്നതിനു മുമ്പായി തലമുടിയിൽ പുരട്ടാം

ചിത്രങ്ങൾ: ഫ്രീപിക്