പാർലറിൽ പണം കളയേണ്ട, നരച്ച മുടിക്ക് വീട്ടിൽ പരിഹാരം; വെളുത്തുള്ളി നാല് അല്ലി മതി

നരച്ചമുടി മറയ്ക്കാൻ ദിവസവും പാർലറിൽ പോയി സമയം കളയാതെ വീട്ടിലുള്ള പരിഹാരങ്ങൾ തന്നെ ഉപയോഗിക്കൂ

നാല് അല്ലി വെളുത്തുള്ളി ചതച്ചെടുക്കാം. അതിലേയ്ക്ക് കാൽ കപ്പ് ഒലിവ് എണ്ണ ഒഴിക്കാം. ഇത് ഒരു രാത്രി മുഴുവൻ അടച്ചു സൂക്ഷിക്കാം

വെളുത്തുള്ളിയിലെ പോഷകങ്ങൾ എണ്ണയിലേയ്ക്ക് ചേരാൻ ഇത് സഹായിക്കും. പിറ്റേ ദിവസം എണ്ണ അരിച്ചെടുക്കാം

ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ മൈലാഞ്ചിപ്പൊടിയും ഒരു ടേബിൾസ്പൂൺ നെല്ലിക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം

എണ്ണ മയം ഇല്ലാത്ത മുടിയിഴകളിലുടെ ശിരോചർമ്മത്തിലും ഈ മിശ്രിതം പുരട്ടാം

രണ്ട് മുതൽ മൂന്ന് മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കാൻ പാടില്ല

പാച്ച് ടെസ്റ്റ് ചെയ്ത് യാതൊരു അസ്വസ്ഥതയും അലർജിയും ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഈ ഹെയർ ഡൈ സ്ഥിരമായി ഉപയോഗിക്കാവൂ

Photo Source: Freepik