കഴുത്തിനു ചുറ്റും കറുപ്പോ? ഈ പൊടിക്കൈകൾ ട്രൈ ചെയ്യൂ
കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം പോലെ തന്നെ പ്രധാനമാണ് കഴുത്തിനു ചുറ്റുമുള്ള നിറ വ്യത്യാസം
ഇവ പരിഹരിക്കാൻ ചില പൊടിക്കൈകളുണ്ട്
കറ്റാർവാഴയും, മഞ്ഞൾപ്പൊടിയുമൊക്കെ ചർമ്മത്തിലെ പാടുകളും കരിവാളിപ്പും അകറ്റാൻ കാലാകാലങ്ങളായി ഉപയോഗിക്കുന്നവയാണ്
നാരങ്ങാനീരും ഒലിവ് ഓയിലും തുല്യ അളവിൽ യോജിപ്പിച്ച് കഴുത്തിൽ പുരട്ടാം. ഇത് കഴുത്തിലെ കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും
ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി കഴുത്തിൽ പുരട്ടാം. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാനും നിറം വർധിപ്പിക്കാനും സഹായിക്കും
അൽപം പുളിയുള്ള തൈര് കഴുത്തിൽ പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം.ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
കറ്റാർവാഴ ജെൽ പ്രത്യേകമെടുത്ത് കഴുത്തിനു ചുറ്റും പുരട്ടാം. കുളിക്കുന്നതിനു മുന്പ് ഇങ്ങനെ ചെയ്യുന്നതാണ് ഗുണകരം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
Photo Source: Freepik