ക്രീം പുരട്ടിയിട്ടും കണ്ണിനടിയിലെ കറുപ്പ് മാറുന്നില്ലേ? ഇത് ഒരു തവണ ഉപയോഗിക്കൂ

കണ്ണിനടിയിലെ കറുപ്പും ചുളിവുകളും ലളിതവും പ്രകൃതിദത്തവുമായ ചില മാർഗ്ഗങ്ങളിലൂടെ പ്രതിരോധിക്കാൻ കഴിയും

ഒരു ചെറിയ പാത്രത്തിൽ ഒരു ടീസ്പൂൺ കാസ്റ്റർ ഓയിലെടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ അർഗൻ എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം

ഇത് ഒരു ചെറിയ കുപ്പിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം ആവശ്യത്തിന് ഉപയോഗിക്കാം

മുഖം നന്നായി ക്ലെൻസ് ചെയ്ത് വെള്ളം തുടച്ചു മാറ്റാം. ശേഷം തയ്യാറാക്കിയ മിശ്രിതത്തിൽ നിന്നും 2 തുള്ളിയെടുക്കാം

വിരലുകൾ ഉപയോഗിച്ച് കണ്ണിനു ചുറ്റും പുരട്ടി മൃദുവായി മസാജ് ചെയ്യാം

ഒരു മിനിറ്റ് ഇത്തരത്തിൽ മസാജ് ചെയ്യാം. ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടുന്നതാണ് നല്ലത്

രാവിലെ ഉണർന്ന ഉടൻ വീര്യം കുറഞ്ഞ ഫെയ്സ് വാഷ് ഉപയോഗിച്ച് കഴുകി കളയാം

Image Source: Freepik