രാത്രിയിൽ ഒരു മിനിറ്റ് മാറ്റിവയ്ക്കൂ, കണ്ണിനടിയിലെ കറുപ്പും ചുളിവും മാറും

മുഖത്ത് മാത്രമല്ല കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനും പാൽ ഫലപ്രദമാണ്

ഒരു കോട്ടൺ പാട് തണുപ്പിച്ച് പാലിൽ മുക്കാം. ശേഷം കണ്ണുകൾ അടച്ച് മുകളിൽ അത് വയ്ക്കാം

10 മുതൽ 15 മിനിറ്റു വരെ വിശ്രമിക്കാം. ശേഷം പഞ്ഞി മാറ്റി മൃദുവായി മസാജ് ചെയ്യാം

ഒരു ടീസ്പൂൺ പാലിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തിളക്കാം

ഈ മിശ്രിതം കണ്ണിനു താഴെ പുരട്ടി 10 മുതൽ 15 മിനിറ്റു വരെ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ഒരു ടീസ്പൂൺ പാലിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം

ഈ മിശ്രിതം കണ്ണുകളുടെ താഴെ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം കഴുകി കളയാം

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik