ഒരു പാനിൽ ചൂടുവെള്ളമെടുക്കാം. അതിലേയ്ക്ക് കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യാം. ബീറ്ററിലെങ്കിൽ സ്പൂൺ ഉപയോഗിച്ച് ഇളക്കി വിപ്പിങ് ക്രീമിൻ്റെ പരുവത്തിലാക്കാം
ആവശ്യത്തിന് പാൽ നന്നായി തിളപ്പിച്ചെടുക്കാം. അത് തണുപ്പിച്ചും അല്ലാതെയും ഉപയോഗിക്കാം
പാൽ ഒരു ഗ്ലാസിലേയ്ക്കു പകർന്ന് ആദ്യം തയ്യാറാക്കിയ കാപ്പിപ്പൊടി ക്രീം ചേർക്കാം
കുറച്ചധികം തണുപ്പ് വേണെങ്കിൽ ഇതിലേയ്ക്ക് ഐസ്ക്യൂബും ചേർക്കാം