വയറിലെ കൊഴുപ്പ് വേഗത്തിൽ ഉരുകും; ഉറക്കം ഉണർന്നയുടൻ ഈ 5 കാര്യങ്ങൾ ചെയ്യൂ

ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാത ശീലങ്ങളെക്കുറിച്ച് ഫാറ്റ് ലോസ് കോച്ചാണ് എറിക്ക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു

ഉണർന്ന ഉടൻ ചെയ്യേണ്ട 5 കാര്യങ്ങളെ കുറിച്ച് എറിക്ക വ്യക്തമാക്കുന്നുണ്ട്

കറുവാപ്പട്ട വെള്ളം കുടിക്കാം

കറുവാപ്പട്ട വെള്ളം കുടിക്കുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു. 1 കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ 1 ടീസ്പൂൺ കറുവാപ്പട്ട പൊടി ചേർത്ത് കുടിക്കാം

പ്രഭാതഭക്ഷണം

വിശപ്പും ഇൻസുലിനും നിയന്ത്രിക്കാൻ ചിയ സീഡ്സ്, ഗ്രീക്ക് യോഗർട്ട് പോലുള്ള പ്രഭാതഭക്ഷണം ഉൾപ്പെടുത്താം

പഞ്ചസാരയും സംസ്കരിച്ച കാർബോഹൈഡ്രേറ്റുകളും ഒഴിവാക്കാം

ഉയർന്ന ഇൻസുലിൻ അടങ്ങിയ ഭക്ഷണങ്ങൾ (പഞ്ചസാര അല്ലെങ്കിൽ സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ പോലുള്ളവ) ഒഴിവാക്കാം

കാപ്പി കുടിക്കാം

കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് 30 ഗ്രാം പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണത്തിന് ശേഷം കാപ്പി കുടിക്കാം

സൂര്യപ്രകാശം

കൊഴുപ്പ് എരിച്ചു കളയുന്ന ഹോർമോണുകൾ മെച്ചപ്പെടുത്തുന്നതിന് സൂര്യപ്രകാശം ഏൽക്കുകയും 10 മിനിറ്റ് നടക്കുകയും ചെയ്യാം

ഇക്കാര്യം ശ്രദ്ധിക്കാം

ഈ ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക