തിളക്കമുള്ള തുടുത്ത ചർമ്മം വേണോ? ഇക്കാര്യങ്ങൾ ശീലമാക്കൂ

മറ്റെല്ലാ അവയവങ്ങളും എന്നതുപോലെ തന്നെ ചർമ്മത്തിന് ശരിയായ പരിചരണം ആവശ്യമാണ്

ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സൂചിപ്പിക്കുന്നാണ് നിങ്ങളുടെ ചർമ്മം. അത് ജീവിത ശൈലിയെ തന്നെ പ്രതിഫലിപ്പിക്കും

തെളിച്ചമുള്ള ആരോഗ്യപ്രദമായ ചർമ്മത്തിന് എന്തെല്ലാം ശ്രദ്ധിക്കണം എന്ന് പരിചയപ്പെടാം

സംസ്കരിച്ച ഭക്ഷണങ്ങൾ

ജങ്ക് ഫുഡ്, റിഫൈൻഡ് ഷുഗർ തുടങ്ങി എല്ലാത്തരം സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കാം. പകരം രുചിക്കും ആരോഗ്യത്തിനും വേണ്ടി സീസണലായിട്ടുള്ള പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കാം

ഉറക്കം

ചർമ്മാരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. വാരാന്ത്യങ്ങളിൽ ക്ഷീണം ഉറങ്ങി തീർക്കാതെ ദിവസവും 7 മുതൽ 8 മണിക്കൂർ വരെ തടസമില്ലാത്ത ഉറക്കം ഉറപ്പാക്കണം

വ്യായാമം

പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാം. അതിന് അൽപ സമയം വ്യായാമത്തിനായി മാറ്റി വയ്ക്കാം

യോഗ, ധാന്യം

പ്രാണായാമവും ധ്യാനവും നിങ്ങളടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

ജലാംശം

ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം ഉറപ്പാക്കാൻ ധാരാളം വെള്ളം കുടിക്കാം. ശരീരത്തിൻ്റെ ആവശ്യത്തിനനുസരിച്ച് കുടിച്ചാൽ മതിയാകും | ചിത്രങ്ങൾ: ഫ്രീപിക്