ഫ്രിഡ്ജില്ലാതെ കറിവേപ്പില മാസങ്ങളോളം സൂക്ഷിക്കാം; ചില പൊടിക്കൈകൾ

കടയിൽ നിന്ന് വാങ്ങുന്ന കറിവേപ്പില ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വാടിപ്പോവുകയോ, നിറം മങ്ങുകയോ, കേടാകുകയോ ചെയ്യാറുണ്ട്

കറിവേപ്പില മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്

കറിവേപ്പില കിട്ടിയാൽ ഉടൻ നന്നായി കഴുകി വൃത്തിയാക്കാൻ മറക്കരുത്. വെള്ളത്തിൽ കഴുകി ടിഷ്യൂ പേപ്പറിലോ കോട്ടൺ തുണിയിലോ വച്ച് ഈർപ്പം കളയാം

ഒട്ടും നനവില്ലാതെ വേണം കറിവേപ്പില സൂക്ഷിക്കാൻ. ചെറിയ ഈർപ്പം പോലും ഇലകൾ അഴുന്നതിനു കാരണമാകും.

വായു സഞ്ചാരമില്ലാത്ത പാത്രത്തിലേയ്ക്ക് ഇതു മാറ്റി അല്ലെങ്കിൽ ഒരു സിപ്പ് കവറിലിട്ട് സൂക്ഷിക്കാം

ഇലകൾ വേർപെടുത്താതെ തണ്ടോടു കൂടി വച്ചാൽ കറിവേപ്പില ഏറെനാൾ കേടുകൂടാതിരിക്കും

നല്ല വെയിലത്തു വച്ച് ഉണക്കിയെടുത്ത കറിവേപ്പില പൊടിച്ച് ഈർപ്പമോ വായുവോ കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം