ചർമ്മ പ്രശ്നങ്ങൾക്കെല്ലാം ഒരൊറ്റ പരിഹാരം; വീട്ടുമുറ്റത്തെ ഈ ഇല അരച്ചെടുക്കൂ

ചർമ്മസംരക്ഷണത്തിനായി കറിവേപ്പില ഉപയോ​ഗിക്കേണ്ട വിധം അറിയാം

ഒരു പിടി കറിവേപ്പിലയുടെ പേസ്റ്റും ഒരു ടേബിൾസ്പൂൺ തേനും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം

പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മത്തിന് തിളക്കം നൽകുന്നതിനും പിഗ്മെന്റേഷൻ കുറയ്ക്കാനും സഹായിക്കുന്നു

കറിവേപ്പില അരച്ചെടുത്തതിലേയ്ക്ക് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം

മുഖക്കുരു അകറ്റി ചർമ്മത്തിലെ വീക്കം കുറയ്ക്കാൻ ഈ പാക്ക് സഹായിക്കുന്നു

രണ്ട് സ്പൂൺ കറിവേപ്പില പേസ്റ്റും അൽപം തൈരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടാം

നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയുക. മുഖത്തെ കറുപ്പ് മാറാൻ ഈ പാക്ക് സഹായിക്കും

Photo Source: Freepik