കറിവേപ്പില വാടാതെ തഴച്ച് വളരും, ഈ വെള്ളം ഒഴിച്ച് കൊടുക്കൂ
മലയാളിയുടെ ഭക്ഷണശീലങ്ങളിൽ അത്രയേറെ പ്രധാനപ്പെട്ട ഒന്നാണ് കറിവേപ്പില
കറിവേപ്പ് ചെടികൾ മുരടിച്ചതു പോലെ, വളർച്ചയില്ലാതെ നിന്നു പോവാറുണ്ട്
എന്താണ് ഇതിനൊരു പ്രതിവിധി എന്നു തിരക്കാത്തവരും കുറവായിരിക്കും
കറിവേപ്പ് തഴച്ചു വളരാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വളം പരിചയപ്പെടാം
എത്ര ശ്രദ്ധിച്ചിട്ടും കറിവേപ്പ് വാടി ഉണങ്ങിപ്പോകുന്നുണ്ടെങ്കിൽ ഈ വളം ഉപയോഗിക്കൂ
പുളിപ്പിച്ചെടുത്ത കഞ്ഞിവെള്ളത്തിലേയ്ക്ക് ബാക്കി വന്ന തേയിലപ്പൊടിയും, മുട്ടത്തോട് പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം
ഈ മിശ്രിതം ആഴ്ചയി ഒരിക്കലെങ്കിലും കറിവേപ്പിൻ്റെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം