ചുളിവുകളും പാടുകളും മായ്ക്കാം, കറിവേപ്പില അരച്ച് പുരട്ടൂ

ചർമ്മസംരക്ഷണത്തിൻ്റെ കാര്യത്തിൽ കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്

കറിവേപ്പിലയുടെ ആന്റിഓക്‌സിഡന്റ്, ആന്റി- ഡയബറ്റിക്, ആന്റി- ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ മുഖക്കുരു, വിണ്ടുകീറൽ, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയെ ചികിത്സിക്കാൻ സഹായിക്കുന്നു

മുഖക്കുരു ചുളിവുകൾ, നേർത്ത വരകൾ, മറ്റ് അകാല വാർധക്യ ലക്ഷണങ്ങൾ എന്നിവ തടയുന്നു

ഒരു പിടി കറിവേപ്പിലയുടെ പേസ്റ്റും ഒരു ടേബിൾസ്പൂൺ തേനും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം

പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മത്തിന് തിളക്കം നൽകുന്നതിനും പിഗ്മെന്റേഷൻ കുറയ്ക്കാനും ഇത് സഹായിക്കുന്നു

രണ്ട് സ്പൂൺ കറിവേപ്പില പേസ്റ്റും അൽപം തൈരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടാം

നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയുക. മുഖത്തെ കറുപ്പ് മാറാൻ ഈ പാക്ക് സഹായിക്കും

Photo Soource: Freepik