ചർമ്മം പട്ടുപോലെ മൃദുലമാകും, 'മാജിക് കൂട്ട്' അടുക്കളയിലുണ്ട്
മുഖത്ത് കരുവാളിപ്പ്, നിറവ്യത്യാസം എന്നീ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരു ഫെയ്‌സ്‌പാക്കുണ്ട്
അരസ്പൂൺ മഞ്ഞൾപ്പൊടിയിൽ ഒരു സ്പൂൺ കട്ടത്തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക
അതിനുശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക
15 മിനിറ്റിനു ശേഷം മുഖം കഴുകാം. മുഖചർമം പട്ടുപോലെ മൃദുലമാകുന്നത് കാണാനാകും
എല്ലാത്തരം ചർമമുള്ളവർക്കും ഈ ഫെയ്സ്പായ്ക്ക് ഇണങ്ങും
ചർമത്തിനു കുളിർമ നൽകാനും മുഖത്തെ പാടുകളും കരുവാളിപ്പും അകറ്റാനും തൈര് സഹായിക്കും
ചർമത്തിലെ ജലാംശം നിലനിർത്താൻ തൈര് സഹായിക്കുന്നതു കൊണ്ട് ചർമം മൃദുവായി കാണപ്പെടും
Photo Source: Freepik