വെയിലേറ്റുള്ള കരുവാളിപ്പ് മാറ്റാം, ഈ ഫെയ്സ്‌പാക്ക് വീട്ടിൽ തയ്യാറാക്കൂ

സലൂണുകളിലോ ബ്യൂട്ടി പാർലറുകളിലോ പോകാതെ വീട്ടിൽ തന്നെ ഫെയ്സ്‌പാക്ക് തയ്യാറാക്കാം

തൈര്, തേൻ, നാരങ്ങാനീര് എന്നിവയാണ് ഫെയ്സ്‌പാക്ക് തയ്യാറാക്കാൻ ആവശ്യമായിട്ടുള്ളത്

ഒരു ടീസ്പൂൺ കട്ടിയുള്ള തൈര്, അര ടീസ്പൂൺ ശുദ്ധമായ തേൻ, 5 തുള്ളി നാരങ്ങ നീര് എന്നിവ ചെറിയൊരു ബൗളിൽ എടുക്കുക

ഇവ മൂന്നും നന്നായി ഇളക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും, പ്രത്യേകിച്ച് ഇരുണ്ട ഭാഗങ്ങളിൽ പുരട്ടുക

കണ്ണുകൾക്ക് ചുറ്റും പുരട്ടുന്നത് ഒഴിവാക്കുക. ഏകദേശം 15 മിനിറ്റ് നേരം വയ്ക്കുക

നന്നായി ഉണങ്ങിയ ശേഷം കഴുകി കളയുക. ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക

ഈ പാക്ക് 5 മുതൽ 6 ദിവസം വരെ തുടർച്ചയായി ഉപയോഗിച്ചാൽ കറുത്ത പാടുകൾ ക്രമേണ കുറയുന്നതും ചർമ്മത്തിന് തിളക്കം വരുന്നതും കാണാൻ കഴിയും

Photo Source: Freepik