തിളങ്ങുന്ന മുഖത്തിന് തൈരും കടലമാവും; വീട്ടിലുണ്ടാക്കാം ഈ അത്ഭുതക്കൂട്ട്

കടലമാവും തൈരും ചേർത്തുള്ള ഫെയ്സ് പാക്ക് ചർമ്മസംരക്ഷണത്തിന് പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്ന ഒന്നാണ്

ഈ ഫെയ്സ് പാക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം

രണ്ട് സ്പൂൺ കടലമാവ്, രണ്ട് സ്പൂൺ തൈരുമായി കലർത്തി പേസ്റ്റ് തയാറാക്കുക

ഈ പേസ്റ്റ് മുഖത്ത് നന്നായി പുരട്ടുക. 15 മുതൽ 20 മിനുട്ട് വരെ ഇത് മുഖത്തിടാം. ശേഷം കഴുകിക്കളയാം

തൈരും കടലമാവും ചർമത്തിനു നിറം നൽകാനും, കരുവാളിപ്പ്, കറുത്ത പാടുകൾ, മുഖക്കുരു എന്നിവ നീക്കാനും സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത ഫെയ്സ്പാക്ക് ആണ്

കടലമാവ് ഒരു സ്വാഭാവിക ക്ലെൻസറായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തിലെ അഴുക്കും അധികമായ എണ്ണമയവും നീക്കം ചെയ്യാൻ സഹായിക്കും

തൈരിന്റെ ബ്ലീച്ചിങ് ഇഫക്റ്റും കടലമാവിന്റെ സ്ക്രബ്ബിങ് ഗുണങ്ങളും ചേർന്ന് ചർമത്തിനു തിളക്കവും സൗന്ദര്യവും നൽകുന്നു

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല.