തൈരിൽ കറ്റാർവാഴ ജെൽ ചേർക്കൂ, മങ്ങിയ മുഖം തിളങ്ങും
ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ തൈര് എടുക്കുക. അതിലേക്ക് കറ്റാർ വാഴ ജെൽ ചേർത്ത് നന്നായി ഇളക്കുക
മിശ്രിതം മുഖത്ത് പുരട്ടുക. 15 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക
പായ്ക്ക് ഉണങ്ങിക്കഴിഞ്ഞാൽ, തണുത്ത വെള്ളത്തിൽ മുഖം കഴുകുക
ഒരു ചെറിയ കഷണം തക്കാളി നന്നായി ചതച്ച് പൾപ്പ് എടുക്കുക
അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കുക
ഈ ഫെയ്സ്പായ്ക്ക് മുഖത്ത് പുരട്ടി പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഈ പായ്ക്ക് ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിക്കാം
Photo Source: Freepik