ഫെയ്സ്‌വാഷുകൾ മറന്നേക്കൂ, വെള്ളരി എടുക്കൂ
ചർമ്മ സംരക്ഷണത്തിന് ഏറ്റവും പ്രകൃതിദത്തമായ ചേരുവകയാണ് വെള്ളരി
വെള്ളരി നന്നായി കഴുകി തൊലി കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞെടുക്കാം
ഒരു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഒരു നേർത്ത തുണിയിലോ അരിപ്പയിലോ ഒഴിച്ച് ജ്യൂസ് മാത്രം വേർതിരിച്ചെടുക്കാം
ഒരു പാത്രത്തിൽ വെള്ളരി ജ്യൂസെടുത്ത് അതിലേക്ക് കറ്റാർ വാഴ ജെല്ലും തേനും ചേർക്കാം. കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കാം
ദിവസവും രാവിലെയും രാത്രിയും ഈ ഫെയ്സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിന് ഉന്മേഷം നൽകും
തയ്യാറാക്കിയ മിശ്രിതത്തിൽ നിന്നും അൽപമെടുത്ത് മുഖത്തും കഴുത്തിലും പതുക്കെ മസ്സാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ഇത് ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യാനും സുഷിരങ്ങൾ വലുതാകുന്നത് കുറയ്ക്കാനും സഹായിക്കും
Photo Source: Freepik