കുറഞ്ഞ എണ്ണയിൽ, കൂടുതൽ രുചി; സൂപ്പർ ഉള്ളിവട ഉണ്ടാക്കാൻ ഈ ടിപ്‌സുകൾ മതി

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരമാണ് ഉള്ളി വട

കട്ടി കുറച്ച് അരിഞ്ഞെടുത്ത സവാളയിൽ കടലമാവ് ചേർത്ത് തിളച്ചു വരുന്ന എണ്ണയിലേക്കിട്ട് വറുത്തെടുക്കുന്നത് കണ്ടാൽ തന്നെ കൊതിതോന്നും

സവാള കഴുകി തൊലി കളഞ്ഞ് കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കാം

അതിലേക്ക് പച്ചമുളക്, ഇഞ്ചി, അൽപ്പം കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം

ജീരകവും, കുരുമുളകും, കടലമാവും ചേർത്തിളക്കി യോജിപ്പിച്ച് അൽപ്പ സമയം മാറ്റി വയ്ക്കാം

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കാം

മാറ്റി വച്ചിരിക്കുന്ന സവാള ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കാം. ചൂടോടെ ചായക്കൊപ്പം കഴിച്ചു നോക്കൂ